Advertisment

മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരിയായ പാലാ തങ്കത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച്‌ എം എ നിഷാദ്

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പത്താനപുരം ഗാന്ധിഭവനില്‍ വച്ചാണ് തങ്കത്തിന്റെ അന്ത്യം.

Advertisment

publive-image

2013 മുതല്‍ ഗാന്ധിഭവനിലെ അന്തോവാസിയായിരുന്നു. പാലാ തങ്കത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ എംഎ നിഷാദ് എത്തിയിരിക്കുകയാണ്.

എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

പാലാ തങ്കം ഓര്‍മ്മയായി.... ഞാന്‍ ശ്രീമതി പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോള്‍, അന്നെഴുതിയ അനുഭവ കുറിപ്പാണിത്. ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാന്‍ പറ്റി എന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. എന്റെ കിണര്‍ എന്ന ചിത്രത്തില്‍ അമ്മക്ക് ഒരു വേഷം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ശ്രീമതി പാലാ തങ്കത്തിന് ആദരാഞ്ജലികള്‍.

'ഗാന്ധീഭവനിലെ അമ്മ' ഇത്, പാലാ തങ്കം. മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി. സതൃന്‍ മാഷിന്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി. 3000 ത്തില്‍പരം സിനിമകള്‍ക്ക് തന്റെ ശബ്ദം കൊണ്ട് സാന്നിധൃം അറിയിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്.

ഈ കഴിഞ്ഞ ദിവസം ഞാന്‍ ഈ അമ്മയെ കണ്ടു. പുനലൂര്‍ തൂക്കുപാലം സംരക്ഷിക്കണമെന്ന് ആവശൃപെട്ട് നടത്തിയ ഉപവാസ സമരത്തിന് സോമരാജനെ ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുളള പത്തനാപുരം ഗാന്ധീഭവനില്‍ ചെന്നപ്പോള്‍.

ഉറ്റവരും,ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ. മലയാളത്തിന്റെ ആദൃകാല നടി, ആരോടും പരിഭവമില്ലാതെ, സിനിമയെന്ന മഹാലോകത്തെ സ്‌നേഹിച്ച്‌ ജീവിക്കുന്നൂ. ഒരിക്കല്‍ കൂടി കാമറയ്ക്കു മുന്നില്‍ നില്‍ക്കണമെന്ന ആഗ്രഹംഎന്നോട് പറയുമ്ബോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.സിനിമയെന്ന മായിക ലോകത്തെ അധികമാരും കാണാത്ത കാഴ്ചകളില്‍ ഒന്നായി, ഇതും.

ma nishad response4
Advertisment