Advertisment

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വിവരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30-ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‌ ഇന്റലിജന്‍സ് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നിയമസഭയിലെ 230-ല്‍ 128 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണ കക്ഷിയായ ബിജെപി 92 സീറ്റിലൊതുങ്ങും. മായാവതിയുടെ ബിഎസ്പി ആറും സമാജ് വാദി പാര്‍ട്ടി മൂന്നും പ്രാദേശിക പാര്‍ട്ടിയായ ജി.ജി.പി ഒരു സീറ്റും നേടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാരായ രുസ്തം സിങ്, മായാ സിങ്, ഗൗരി ശങ്കര്‍ ശേജ്വാര്‍, സൂര്യപ്രകാശ് മീണ എന്നിവരുടെ ജയസാധ്യത വളരെ വിരളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ശിവ്‌രാജ് സിങ് ചൗഹാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന  സൂര്യപ്രകാശ് മീണ മത്സര രംഗത്ത് നിന്ന് പിന്‍മാറിയതും ശ്രദ്ധേയമാണ്. നവംബര്‍ ഒന്നിനാണ് സൂര്യപ്രകാശ് മീണ താന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.

മറ്റു മന്ത്രിമാരെല്ലാവരും പരാജയപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ ചമ്പല്‍ ഡിവിഷനിലെ 34-ല്‍ 24 സീറ്റുകളും കോണ്‍ഗ്രസ് നേടും. അതേ സമയം കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട മല്‍വ-നിമര്‍ മേഖലയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം മാത്രമെ ഉണ്ടാകുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

aicc modi flop
Advertisment