Advertisment

തെരഞ്ഞെടുപ്പ് അയോഗ്യതക്കെതിരെ മധു കോഡയുടെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനെതിരേ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കാത്തതിന്‍റെ പേരില്‍ 2017-ലാണ് മധു കോഡയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്.

നവംബര്‍ 18-നാണ് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. അതിനാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന മധു കോഡ കോടതിയോട് അഭ്യര്‍ഥിച്ചു. ഹര്‍ജി നവംബര്‍ 15ന് സുപ്രീംകോടതി പരിഗണിക്കും.

madukoda
Advertisment