Advertisment

മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദം; മുന്‍ മുഖ്യമന്ത്രിയുടെയും പ്രമുഖ വലതുപക്ഷ നേതാവിന്റെ സഹായിയുടെയും ദൃശ്യങ്ങള്‍ പുറത്ത് 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപാല്‍: മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ മുന്‍മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരാണ് കുടുങ്ങിയിരിക്കുന്നത്.  ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെയും ഒരു പ്രമുഖ വലതുപക്ഷ നേതാവിന്റെ സഹായിയുടെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

Advertisment

publive-imageഇവ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഹോട്ടല്‍മുറിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ലൈംഗിക അഴിമതിക്കേസാണിതെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) പറഞ്ഞു. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ആയിരക്കണക്കിനു ദൃശ്യങ്ങളും അടങ്ങിയ പെന്‍ ഡ്രൈവുകളും ലാപ്ടോപ്പുകളും എസ്.ഐ.ടി. പിടിച്ചെടുത്തു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് ഇവയെല്ലാം ചിത്രീകരിച്ചത്. ക്യാമറ പിടിപ്പിച്ച കണ്ണട, ലിപ്സ്റ്റിക് ബോട്ടില്‍, മൊബൈല്‍ തുടങ്ങിയവയുപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പ്രതികള്‍ ബ്ലാക്മെയ്ലിങ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Advertisment