Advertisment

മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും സ്‌കൂളുകളും ഉടന്‍ തുറക്കുമെന്ന് ഉദ്ധവ് താക്കറെ 

New Update

publive-image

Advertisment

മുംബൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരക്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ദീപാവലിക്കു ശേഷം തയാറാക്കുമെന്ന് താക്കറെ പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കുനത് മന്ദഗതിയിലായതിന്റെ പേരിൽ താൻ രൂക്ഷവിമർശനം നേരിടുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

'മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ള സ്ഥലമാണ് ക്ഷേത്രങ്ങള്‍. ഇവര്‍ക്ക് രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ആരാധനാലയങ്ങളില്‍ ആള്‍ത്തിരക്ക് ഉണ്ടാവുന്നത് കര്‍ശനമായി നിയന്ത്രിക്കും. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമായി തുടരണം. അല്ലാത്തവര്‍ക്ക് പിഴ നേരിടേണ്ടിവരും'.- അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും തമ്മില്‍ വാക്‌പോര് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതലാണ് ക്ഷേത്രങ്ങളും സ്‌കൂളുകളും അടച്ചിട്ടത്.

Advertisment