Advertisment

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വലിയ വർധനയുണ്ടാകുമെന്ന്‌ മുന്നറിയിപ്പ് ! പ്രതിദിന കോവിഡ് മരണങ്ങൾ 1000 വരെയാകാം; ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കുമെന്നും മുന്നറിയിപ്പ്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഏപ്രിലോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. വേണ്ടത്ര തയ്യാറെടുപ്പില്ലെങ്കില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കോവിഡ് മരണങ്ങൾ 1000 വരെയാകാമെന്നാണു പറയുന്നത്. ഫെബ്രുവരി മുതൽ പ്രതിവാര മരണനിരക്ക് ഒരു ശതമാനത്തിലും താഴെയായിരുന്നു.

Advertisment