Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1.35 ലക്ഷം പിന്നിട്ടു; പുതിയതായി സ്ഥിരീകരിച്ചത് 3721 കേസുകളും 113 മരണവും

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3721 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 135796 ആയി.

113 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 6283 ആയി ഉയര്‍ന്നു.

മുംബൈയില്‍ 1098 പുതിയ കൊവിഡ് കേസുകളും 66 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 67586 ആയും മരണസംഖ്യ 3737 ആയും ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1962 പേര്‍ രോഗമുക്തരായി. 67706 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 61793 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment