Advertisment

മഹാരാഷ്ട്ര : നാളെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്; ഡൽഹിയിൽ മാരത്തൺ ചർച്ചകൾ

New Update

ഡൽഹി: മഹാരാഷയിൽ സർക്കാർ രൂപീകരിക്കാൻ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. നാളെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

Advertisment

publive-image

ബിജെപി ഇതര സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് - എൻ സിപി - ശിവസേന സഖ്യം. സർക്കാർ രൂപീകരണത്തില്‍ പ്രധാന തടസ്സങ്ങള്‍ എല്ലാ മാറിയതിന്‍റെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു.

ഇന്നലെ നടന്ന കോണ്‍ഗ്രസ് എന്‍സിപി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ റിപ്പോർട്ട് ചെയ്തു. നാളെ കോണ്‍ഗ്രസ് -എന്‍സിപി- ശിവസേന സംയുക്ത ചര്‍ച്ച നടക്കും. സര്‍ക്കാര്‍ രൂപികരണത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇത് ആദ്യമായാണ് പരസ്യചര്‍ച്ചക്ക് തയ്യാറാകുന്നത്.

അടുത്ത ദിവസം അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സർക്കാർ. തീവ്ര നിലപാടുകള്‍ മയപ്പെടുത്തുമെന്ന് ശിവസേന, കോണ്‍ഗ്രസിനും എന്‍സിപിക്കും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

Advertisment