Advertisment

ജീന്‍സും, ടീ ഷര്‍ട്ടും, വള്ളി ചപ്പലും ജീവനക്കാര്‍ ധരിക്കരുത്: വെള്ളിയാഴ്ച വ്യത്തിയുള്ള ഖാദി വസ്ത്രം ധരിക്കണം : സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

New Update

publive-image

Advertisment

മുംബൈ: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സർക്കാർ. കരാർ ജീവനക്കാരടക്കമുള്ള സർക്കാർ ജീവനക്കാർക്കാണ് ഡ്രസ് കോഡ്. ജീൻസും, ടീ ഷർട്ടും, വള്ളി ചപ്പലും ജീവനക്കാർ ഇനി മുതൽ സർക്കാർ ഓഫീസുകളിൽ ധരിക്കാൻ പാടില്ലെന്നാണ് അറിയിപ്പ്. ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്നും മഹാരാഷ്ട്ര സർക്കാർ വിശദമാക്കുന്നു.

കരാർ തൊഴിലാളികളും ചില ജീവനക്കാരും സ്ഥിരമായി ഇത്തര വേഷങ്ങളിൽ ഓഫീസുകളിൽ എത്തുന്നുണ്ട്. ഇത് ഉചിതമല്ല. പൊതുജനത്തിന് സർക്കാർ ജീവനക്കാരേക്കുറിച്ച് തെറ്റിധാരണ പരത്താൻ ഇത്തരം വേഷവിതാനം കാരണമാകുമെന്നാണ് നിരീക്ഷണം. പൊതു ഭരണ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരടക്കമുള്ളവർക്ക് ഓഫീസിലെത്താൻ അനുമതിയുള്ള ഡ്രസ് കോഡും ഉത്തരവിലുണ്ട്.

സാരി, സൽവാർ, ചുരിദാർ , കുർത്ത, കുർത്ത- ട്രൌസേർസ്, ഷർട്ട്- ട്രൌസേർസ് ആവശ്യമെങ്കിൽ ദുപ്പട്ടയും വനിതാ ജിവനക്കാർക്ക് ഉപയോഗിക്കാം. പുരുഷ ജീവനക്കാർക്ക് ഷർട്ടും പാൻറ്സും ധരിക്കാം. വിചിത്രമായ എബ്രോയ്ഡറിയോ പാറ്റേണുകളോ വളരെയധികം നിറത്തോട് കൂടിയ വസ്ത്രങ്ങളോ ഓഫീസുകളിൽ ധരിക്കരുത്.

ജീൻസും ടീ ഷർട്ടും ഓഫീസിന് പുറത്തായി. വനിതാ ജീവനക്കാർ ചെരുപ്പുകൾ ധരിക്കണം, പുരുഷൻമാർ ഷൂസോ, ചെരുപ്പോ ധരിക്കണം. ചപ്പലുകൾ ഓഫീസുകളിൽ ഉപയോഗിക്കാൻ പാടില്ല. വെള്ളിയാഴ്ചയാണ് ഖാദി ധരിക്കാനുള്ള ദിവസം. ധരിക്കുന്ന വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. :

Advertisment