Advertisment

മൂന്നാംതരംഗം എപ്പോള്‍ വരുമെന്ന് അറിയില്ലെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നഗരങ്ങളിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വർധനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം എപ്പോൾ, ഏത് തീയതിയിൽ വരുമെന്ന് എനിക്കറിയില്ല. അതിനാൽ ജാഗ്രത കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഉയർന്ന തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും എന്നാൽ 92 ശതമാനം രോഗമുക്തി നിരക്ക് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കേസുകളുടെ കുതിച്ചുചാട്ടം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചു.

Advertisment