Advertisment

കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാവുന്ന കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ഒരുങ്ങി മഹാരാഷ്ട്ര; ചൈല്‍ഡ് കൊവിഡ് കെയര്‍ സെന്റര്‍, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്ജമാക്കും

New Update

publive-image

മുംബൈ: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായും ബാധിച്ചേക്കുമെന്ന ആശങ്കയില്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര. ഇതിന്റെ ഭാഗമായി, ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്ക് ഫോഴ്സ് എന്നിവ സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.

കുട്ടികൾക്ക് പ്രത്യേക വെന്റിലേറ്റർ കിടക്കകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ആവശ്യമാണെന്നും രാജേഷ് തോപെ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു കുട്ടി കോവിഡ് പോസിറ്റീവായാല്‍ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല. അമ്മയും കുട്ടിക്കൊപ്പം ഉണ്ടാകണം. പീഡിയാട്രിക് വെന്റിലേറ്ററുകളും ആവശ്യമായി വരും. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment