Advertisment

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര; 25 വിമാന സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കും

New Update

publive-image

മുംബൈ: ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര. തിങ്കളാഴ്ച മുംബൈയില്‍ നിന്നും അവിടേക്കുമുള്ളതായ 25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി നവാബ് മാലിക് പറഞ്ഞു.

വരുംദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ സാവകാശം വേണമെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നത്.

Advertisment