Advertisment

സ്വകാര്യ ബാങ്കില്‍ കവര്‍ച്ചാ ശ്രമം; എതിര്‍ക്കാന്‍ ശ്രമിച്ച വനിതാ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി മുന്‍ മാനേജര്‍, സഹപ്രവര്‍ത്തകയ്ക്ക് ഗുരുതരപരിക്ക്‌

New Update

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരറിലുള്ള ഒരു സ്വകാര്യ ബാങ്കിലെ വനിതാ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കടബാധ്യതയുള്ള അതേ ബ്രാഞ്ചിലെ മുൻ മാനേജർ ഉൾപ്പെടെ രണ്ട് പേർ നടത്തിയ ആക്രമണത്തിൽ സഹപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു.

Advertisment

publive-image

വ്യാഴാഴ്ച രാത്രി 8.30 ഓടെ ഐസിഐസിഐ ബാങ്കിന്റെ വിരാർ ഈസ്റ്റ് ശാഖയിലാണ് സംഭവം. ആക്രമണത്തിന്‌ ഇരകളായ രണ്ടുപേർ മാത്രമാണ് അന്ന് ബാങ്കിൽ ജോലി ചെയ്തിരുന്നത്.

കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളായ അനിൽ ദുബെ, സംഭവം നടന്ന ബാങ്കിന്റെ അതേ ശാഖയുടെ മുൻ മാനേജരാണെന്ന് വിരാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സുരേഷ് വരദേ പറഞ്ഞു.

"പ്രതികളായ രണ്ടുപേരും ബാങ്കിൽ പ്രവേശിക്കുകയും അസിസ്റ്റന്റ് മാനേജർ യോഗിത വർതക്, കാഷ്യർ ശ്രദ്ധാ ദേവ്‌റുക്കർ എന്നിവരെ കത്തിമുനയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണവും ആഭരണങ്ങളും കൈമാറാൻ പ്രതി ആവശ്യപ്പെടുകയും തുടര്‍ന്ന് കവര്‍ച്ചക്കാരെ തടയാനുള്ള ശ്രമത്തിനിടയില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും ആയിരുന്നു.

അനിൽ ദുബെയെ ആളുകൾ പിന്തുടർന്ന് പിടികൂടി. എന്നാൽ, ഒപ്പമുണ്ടായിരുന്നയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു, സുരേഷ് വരദേ പറഞ്ഞു. ബാങ്കിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടന്നവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു.

murder case
Advertisment