Advertisment

ഉപാധികളില്ലാതെ ഡിജിസിഎ എയറോഡ്രോം ലൈസൻസ് പുതുക്കിയത് മലബാർ ഡെവലപ്മെന്റ് കൗൺസിൽ സ്വാഗതം ചെയ്തു; കേന്ദ്ര സർക്കാർ ഇടപെടൽ അഭ്യർത്ഥിച്ച് പ്രതിനിധി സംഘത്തെ ഡൽഹിയിലേക്ക് അയക്കും

New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന ലൈസൻസ് കാലാവധി അവസാനിക്കുന്ന പശ്ചാതലത്തിൽ 2023 ജൂൺ28 വരെ ഡിജിസിഎ ഉപാധികളില്ലാതെ പുതുക്കി നൽകി. ഈ അനുകൂല തീരുമാനം പ്രവാസികൾക്കും, കയറ്റുമതിക്കാർക്കും, വിമാന കമ്പനികൾക്കും ഏറെ പ്രതീക്ഷ നൽകുന്നു.

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, വ്യോമയാനമന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡിജിസിഎ, എയർഇന്ത്യ, മറ്റു ബന്ധപ്പെട്ടവർക്ക്‌ കൌൺസിൽ ഇമെയിൽ വഴിയും, തപാൽ വഴിയും സമർപ്പിച്ച നിവേദനത്തിന്റെ തുടർപ്രവർത്തനം നടത്തുന്നതിന് ഖജാൻജി എം.വി കുഞ്ഞാമുവിനെയും, മുൻ കേണൽ ആർ.കെ ജഗോട്ട വി.എസ്.എം നെയും യോഗം ചുമതലപെടുത്തി.

വിദേശങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ കോഴിക്കോട് നിന്ന് യാത്രാ വിമാന സർവീസ് അനുവദിക്കുന്ന മുറയ്ക്ക് വലിയ വിമാന സർവീസ് (Code. E.) എയർഇന്ത്യ എമിറേറ്റ്സ്, സൗദി അറേബ്യ പുനരാരംഭിച്ചാൽ കൂടുതൽ അകലം പാലിച്ചും, താരതമ്യേന കുറഞ്ഞ നിരക്കിലും യാത്ര ചെയ്യുന്നതിനും, കാർഗോ വഴി പഴം, പച്ചക്കറി ഉൾപ്പെടെ കയറ്റുമതി നടത്തുന്നതിനും അവസരം ലഭിക്കും.

ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിയ പ്രവാസികളുടെ ദുരവസ്ഥ നിർഭാഗ്യകരവും, വേദനാജനകവുമാണ്. മരണം പോലെയുള്ള അടിയന്തിര കാര്യങ്ങൾക്ക് ലീവിൽ നാട്ടിലെത്തിയവർ പോലും യഥാസമയം മടങ്ങാനാവാതെ ജോലിയും,വിസയും, നഷ്ടപെടുന്ന അവസ്ഥയിലാണ്. പ്രവേശനവിലക്ക് നീണ്ടുപോവുന്നതാണ് പ്രവാസികളെ വലക്കുന്നത്.

ഈ സാഹചര്യത്തിൽ ഡി.ജി.സി.എ യുടെ അനുമതി വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷ നൽകുന്നു. വിദേശ രാജ്യങ്ങളിലെ പ്രതേകിച്ചു യൂ.എ.ഇ യിലേക്കുള്ള യാത്രാ വിലക്ക് നീക്കുന്നതിന് ഉന്നത ഇടപെടൽ അനിവാര്യമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചു മലബാർ ഡെവലപ്മെന്റ് കൌൺസിൽ സമർപ്പിച്ച നിവേദനത്തിന് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി ബഹു മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, നോർക്ക സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകിയതായി മറുപടി ലഭിച്ചതും പ്രതീക്ഷക്ക് വക നൽകുന്നു.

publive-image

യോഗത്തിൽ പ്രസിഡന്റ്‌ ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്മാരായ സുബൈർ കൊളക്കാടൻ, എം.വി. മാധവൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, സെക്രട്ടറിമാരായ പി. ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം.വി. കുഞ്ഞാമു, കെ.എ. മൊയ്‌ദീൻകുട്ടി, പ്രത്യേക ക്ഷണിതാക്കളായ വയനാട് ചേംബർ പ്രസിഡണ്ട് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി. മോഹൻദാസ്, കെ.സി.മാത്യു മൂലപ്പാട്, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കൺവീനർ കെ. എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സി.വി. ജോസി സ്വാഗതവും, സി. സി. മനോജ്‌ നന്ദിയും രേഖപ്പെടുത്തി.

kozhikode news malabar development council
Advertisment