Advertisment

മലമ്പുഴയില്‍ കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: കാട്ടാനകൾ മലമ്പുഴ പോലീസ് സ്റ്റേഷനു സമീപത്ത് എത്തി സ്വകാര്യ വ്യക്തികളുടെ വാഴക്കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മലമ്പുഴ പോലീസ് സ്റ്റേഷനു മുന്നിലെ വലതുകര കനാലിനും, പുഴയ്ക്കുമിടയിലെ വാഴത്തോട്ടത്തിൽ ഒരു കൊമ്പൻ ഉൾപ്പെടെ രണ്ടാനകള്‍ എത്തിയത്.ശനിയാഴ്ച്ച പുലർച്ചെ കാഞ്ഞിരക്കടവ് ഭാഗത്തെത്തി തെക്കിനിപുര പ്രകാശന്റെ കൃഷിയിടത്തിൽ കപ്പയും, പച്ചക്കറി കൃഷിയും നശിപ്പിച്ചു.

Advertisment

publive-image

സ്ഥലതെത്തിയ വനപാലകർ പടക്കം പൊട്ടിച്ച് ആനകളെ ഓടിച്ചു. എന്നാൽ പുഴ കടന്ന് നീങ്ങിയ കാട്ടാനകൾ കുളപ്പരത്തി ഭാഗത്ത് എത്തി.. പ്രദേശത്ത് പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന അയ്യപ്പൻപ്പൊറ്റ സ്വദേശി ആറ്റുപുറത്ത് ടോമിയുടെ 450 കുലച്ച നേന്ത്രവാഴകൾ നശിപ്പിച്ചു.

അഞ്ചേക്കർ ഭൂമിയിൽ 4500 വാഴയാണുള്ളത്. ഒമ്പത് വർഷമായി ഇവിടെ വാഴകൃഷി ചെയ്യുന്ന ടോമിക്ക് ഇത് ആദ്യ അനുഭവമാണ്. മുസ് ആനകൾ എത്തിയിരുന്നെങ്കിലും, കൃഷി നശിപ്പിച്ചിരുന്നില്ല. പുലർച്ചെ കുളപ്പരത്തിയിൽ നിന്നും വീണ്ടും പുഴ കടന്ന് തെക്കിനിപ്പുര പ്രകാശന്റെ പറമ്പിലെത്തി ബാക്കിയുണ്ടായിരുന്ന കപ്പകളും നശിപ്പിച്ചു.

പറമ്പിലെ മുന്നൂർ കപ്പ ചുവടും, വെണ്ടയ്ക്ക, വഴുതന, പയർ തുടങ്ങിയ കൃഷികളും നശിപ്പിച്ചു.രണ്ടു മാസത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് പ്രകാശന്റെ കൃഷിയിടത്തിലെത്തുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും. പ്രദേശത്തെ . വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ് നിരവധി കർഷകരുടെജീവിതമാർഗ്ഗവും.

malampuzha krishi
Advertisment