മലപ്പുറം: കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവരുടെ ആറാമത് സമൂഹവിവാഹത്തിന്റെ വധു വരന്മാരെ തെരഞ്ഞെടുക്കുന്ന കൂടിക്കാഴ്ച്ച സംഗമം 2018 ജനുവരി 21 ഞായർ രാവിലെ 10 മണിക്ക് തൃശ്ശൂർ ദേവമപബ്ലിക്ക് സ്കൂളിൽവച്ച് ബഹു തൃശൂർ എംപി സിഎന്‍ ജയദേവൻ ഉദ്ഘാടനം ചെയ്തു .
സംസ്ഥാന പ്രസിഡന്റ് കാദർ നാട്ടിക അധ്യക്ഷതവഹിച്ചു ദേവ മാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഷാജു എടമന മുഖ്യാതിഥിയായി ജന സെക്രട്ടറി വിനോദ് ശങ്കർ ട്രഷറർ ടികെ സൈതലവി എന്നിവർ പ്രസംഗിച്ചു .പിബി അംബുജം ,സമീറ മലപ്പുറം ,അജ്മല്‍ രാമദാസ് എന്നിവർ കൂടിക്കാഴ്ചക്ക് നേതൃത്വം കൊടുത്തു