Advertisment

നിങ്ങളാണ് എന്റെ എല്ലാം. അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ നേര്‍ന്ന് അരുന്ധതി

author-image
ഫിലിം ഡസ്ക്
New Update

സിനിമാ താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാർഷികവേളയിൽ ആശംസകൾ നേർന്ന് മകൾ അരുന്ധതി പണിക്കർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്.

Advertisment

publive-image

"അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു" - അരുന്ധതിയുടെ വാക്കുകള്‍.

സായ്കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെ അരുന്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

Advertisment