Advertisment

ജസ്ല പോയതില്‍ സന്തോഷം അടക്കാനാവാതെ രജിത്ത്

New Update

ബിഗ്ബോസ്സ് വീട്ടില്‍ ഒറ്റയാനായി അഭിരമിയ്ക്കുകയായിരുന്ന രജിത്തിനെ മയക്കുവെടിവച്ച് കീഴ്പ്പെടുത്താനെത്തിയ ദയയെ കൊമ്പ്‌കുലുക്കി തെറുപ്പിച്ച രജിത്ത്, ഇത്തിരിപ്പോന്ന ജസ്ല മാടശ്ശേരിയുടെ മുന്നില്‍ മുട്ടുമടക്കുമോ എന്ന് പ്രേക്ഷകര്‍ ആശങ്കപ്പെട്ടിരുന്നു.

Advertisment

സ്ത്രീകളെ എന്തും പറയാമെന്നും അടിമുടി സ്ത്രീവിരുദ്ധനാണ് താനെന്ന് പ്രവര്‍ത്തികളിലൂടെ കാണിയ്ക്കുകയും ചെയ്യുന്നു എന്നതാണ് രജിത്തിനെതിരെ ബിഗ്ബോസ്സ് വീട്ടിലെ അതിഥികളുടെ പരാതി. പിന്നെ വാക്കും പ്രവൃത്തിയും തമ്മില്‍ ഉള്ള അജഗജാന്തരവും അവരെ പ്രകോപിപ്പിച്ചിരുന്നു.

publive-image

ബിഗ്ബോസ്സ് വീട്ടിലെത്തിയ അതേ ദിവസം തന്നെ രജിത്ത് ഒറ്റപ്പെട്ടത് തന്റെ തന്നെ നാവ് കൊണ്ടായിരുന്നു. രജിത്തിനോട് അടുക്കാന്‍ അവര്‍ ഭയപ്പെട്ടു, ദോഷൈകദൃക്കായ ഇദ്ദേഹത്തോട് പിന്നെ അകലം പാലിയ്ക്കുകയായിരുന്നു.

ജസ്ല മാടശ്ശേരി വന്നപ്പോള്‍ യുദ്ധം അവര്‍ തമ്മിലായി. സ്ഥാനത്തും അസ്ഥാനത്തും രജിത്തിനോട് പൊരുതി. രജിത്തിന്റെ സമാധാനം കെടുത്തി. പക്വതയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ചാപല്യങ്ങളാണ് ഈ കുട്ടിയുടേത് എന്ന് ക്യാമറയെ നോക്കിയും അല്ലാതെയും പറഞ്ഞ് രജിത്ത് നിസ്സാരവല്‍കരിച്ച് ജസ്ലയെ പരാജിതയാക്കി.

പുറകെ നടന്ന് സമാധാനം കെടുത്തിയ ജസ്ല പോയതില്‍ രജിത്ത് ആഹ്ളാദഭരിതനാണ്. അദ്ദേഹം തുറന്നു പറയുന്നുമുണ്ട്. ഇനി ഒരു ഭീഷണി ഉടനെ ഉണ്ടാകാനിടയില്ല താനും.

തുടര്‍ച്ചയായ ഏഴ് എലിമിനേഷനുകളില്‍ രജിത്ത് സ്ഥാനം പിടിച്ചു. ഇന്നലത്തെ എലിമിനേഷനില്‍ രജിത്തിനെ ആരും പരാമര്‍ശിയ്ക്കാഞ്ഞത് അദ്ദേഹത്തിന് പുറത്ത് ലഭിച്ചുകൊണ്ടിരിയ്ക്കുന്ന സ്വീകാര്യതയെക്കുറിച്ചുള്ള സുജോയുടെ വെളിപ്പെടുത്തലാകാം.

അമൃതയും അഭിരാമിയും സുജോയും രജിത്ത് എന്ന വാഴത്തോട്ടത്തിലെ ചീരകളായി നില്‍ക്കാതെ പുറത്തേയ്ക്ക് ഇറങ്ങി വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്നു.

ബിഗ്ബോസ്സ് വീട്ടിലെ നിയമം, പുറത്ത് നടക്കുന്നതൊന്നും അകത്ത് പറയരുതെന്ന് ആണല്ലോ. പുറത്ത് പോയിവന്ന സുജോ കളികളുടെ ലവലുകള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന സൂചന മറ്റുള്ളവര്‍ക്ക് നല്‍കിക്കഴിഞ്ഞതായി ഫുക്രു ഇന്നലെ വെളിപ്പെടുത്തി.

സുജോയും അലക്സാന്‍ഡ്രയും തമ്മിലുള്ള ''അകല്‍ച്ച''യും 'കളി'യാണന്ന് പ്രേക്ഷകര്‍ നേരത്തെ സംശയിച്ചിരുന്നു.എന്തായാലും അവരുടെ ഉമ്മവയ്ക്കലും കെട്ടിപ്പിടിത്തവും കുട്ടികള്‍ ഇനി കാണത്തില്ലല്ലോ എന്ന് പ്രേക്ഷകര്‍ ആശ്വസിയ്ക്കുന്നു.

Advertisment