തന്‍റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം – ആരാധികയുടെ ആവശ്യം കേട്ട് ഞെട്ടിയതായി ദേവന്‍. മറുപടി ഇതായിരുന്നു

ഫിലിം ഡസ്ക്
Monday, April 16, 2018

മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു ദേവന്‍. സംസാരവും ശരീര ഭാഷയും കുലീനത നിറഞ്ഞതും . ദേവന്‍ ചെയ്തിരുന്നതും വില്ലന്‍ ആണെങ്കിലും അത്തരം വേഷങ്ങളായിരുന്നു .

എന്നാല്‍ ഈ സൗന്ദര്യം തനിക്ക് ഒരു ശാപമായി തോന്നിരുന്നു എന്നാണ് ദേവന്‍റെ പുതിയ വെളിപ്പെടുത്തല്‍ .

ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു.

ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവന്‍ അവരെ മടക്കി അയക്കുകയായിരുന്നു. രാഷ്ട്രീയ , സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു ഈ നടന്‍ .

×