Advertisment

‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്... ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു'

author-image
ഫിലിം ഡസ്ക്
Updated On
New Update

കൻ ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ കുറിച്ചു.  ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്... കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു.

Advertisment

ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍'.ചാക്കോച്ചന്‍ കുറിപ്പിലൂടെ പറയുന്നു.

publive-image

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഇടയിൽ തരംഗമായിരുന്നു.

Advertisment