Advertisment

ആരാധകര്‍ കാത്തിരുന്ന ഇരുപത്തേഴാമന്‍ - ലൂസിഫറിലെ അവസാന ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് 

author-image
ഫിലിം ഡസ്ക്
Updated On
New Update

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ സസ്‌പെന്‍സ് ആക്കിവെച്ചിരിക്കയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഇതോടെ അവസാനത്തെ പോസ്റ്റര്‍ ആരുടെതാകുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍.

Advertisment

publive-image

ഇപ്പോഴിതാ അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്. പൃഥ്വിരാജ് ആണ് പോസ്റ്ററില്‍.സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

നേരത്തെ ആ ഒരാള്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഏറെയുമുണ്ടായത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനോട് എന്നാണ് മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് അത് ഉടനെ തന്ന ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

 

Advertisment