കൊച്ചി: ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പരമാവധി പിന്തുണ സമാഹരിച്ച് കൊടുക്കാനുള്ള മാധ്യമങ്ങളുടെ നെട്ടോട്ടത്തിന് ഇന്ന് മോഹന്‍ലാല്‍ കൊടുത്തത് എട്ടിന്റെ പണി.
വിശ്വശാന്തി ഫൌണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയിലെത്തിയ മോഹന്‍ലാലിന്റെ പക്കലേക്ക് കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുണ്ടോ എന്ന ചോദ്യവുമായി എത്തിയ മാധ്യമ പ്രവര്‍ത്തകരോട് പതിവില്ലാതെ മോഹന്‍ലാല്‍ തട്ടിക്കയറി. നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചോദിക്കാനെന്നായിരുന്നു ക്ഷുഭിതനായി ലാലിന്റെ ചോദ്യം.
"ഒരു നല്ല കാര്യം പറയുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം.. അതും ഇതുമായിട്ട് എന്ത് ബന്ധം .. നിങ്ങള്‍ക്ക് വേറെ എന്തെല്ലാം കാര്യങ്ങള്‍ ചോദിക്കാനുണ്ട്.. അതാണോ ഇപ്പോള്‍ പൊതുവികാരം.. ഈ ദുരന്ത കാലത്ത് വേറെ എന്തെല്ലാം പ്രധാന കാര്യങ്ങളുണ്ട് ..." എന്ന് പറഞ്ഞു ലാല്‍ നിര്‍ത്തി.
രാവിലെ ടി വി ഓണ്‍ ചെയ്യുമ്പോള്‍ മുതല്‍ അരുതാത്ത കാര്യങ്ങളുടെ ചര്‍ച്ചയുമായി ചാനലുകളുടെ സമരപ്പന്തലില്‍ നിന്നുള്ള ചര്‍ച്ചകളാണ് ജനം കാണുന്നത്. ഇങ്ങനെ നിരവധി ആളുകളാണ് ടി വി ഓണാക്കാന്‍ മടിക്കുന്നത്. ഒരു കാലഘട്ടം മുതല്‍ ഇതേ മാധ്യമങ്ങള്‍ സരിതയുടെ പിന്നാലെ നടന്നാണ് പൊതു സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വില കളഞ്ഞത്.
മാധ്യമങ്ങള്‍ ഇങ്ങനെ ബഹളം വച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച സമീപ കാലത്തെ ഒരു വിവാദങ്ങളിലും മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഭാഗമായിരുന്നില്ല വിജയിച്ചത്. നമ്പി നാരായണന്‍ കേസ് മുതല്‍ സരിത / ബാര്‍ കോഴ വരെ.
ഈ സാഹചര്യത്തിലായിരുന്നു നല്ല കാര്യത്തിനിടെ കന്യാസ്ത്രീയുമായി ചെന്ന മാധ്യമ പ്രവര്‍ത്തകരോട് ലാല്‍ കയര്‍ത്തത് !