Advertisment

നിക്കോണ്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  നിക്കോണ്‍ ഇന്ത്യ നാലാമത് ഷോര്‍ട്ട് ഫിലിം മേക്കിങ് മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 'ഷോര്‍ട്ട്‌സ് ഓണ്‍ നിക്കോണ്‍' എന്ന പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഷോര്‍ട്ട് ഫിലിം മേക്കിങ് മത്സരത്തില്‍ നിക്കോണ്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത അഞ്ച് മിനിറ്റുള്ള വീഡിയോ ആണ് അയക്കേണ്ടത്. അനുഭവങ്ങള്‍ (Experiences) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Advertisment

publive-image

മാര്‍ച്ച് 15 ആണ് അവസാന തീയതി. ജേതാവിന് Nikon Z 6 Mirrorless കാമറയും 24-70 mm കിറ്റ് ലെന്‍സുമാണ് ആണ് സമ്മാനമായി ലഭിക്കുന്നത്. ഫസ്റ്റ് റണ്ണര്‍ അപ്പിന് D5600 കാമറയും AF-S 18-140 mm VR ഉം സെക്കന്‍ഡ് റണ്ണര്‍ അപ്പിന് D3500 കാമറയും AF-P 18-55 mm VR കിറ്റ് ലെന്‍സുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇന്ത്യയിലെവിടെയുമുള്ള 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

ഈ വര്‍ഷം ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കാനായി നേരത്തേ തീരുമാനിച്ച പ്രകാരമുള്ള കാലയളവില്‍ നിക്കോണ്‍ ക്യാമറകള്‍ വാടകയ്ക്ക് നല്‍കും. സ്വന്തമായി ക്യാമറ ഇല്ലാത്തവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ക്യാമറ വാടകയ്ക്ക് ആവശ്യമുള്ള മത്സരാര്‍ത്ഥികള്‍ സ്‌ക്രിപ്റ്റും സ്റ്റോറി ബോര്‍ഡും സമര്‍പ്പിക്കണം. സ്‌ക്രിപ്റ്റ് വിലയിരുത്തിയ ശേഷമാവും ഷോര്‍ട്ട്‌ലിസ്റ്റിങ് നടത്തുക.

ഫോട്ടോഗ്രഫി സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കാനും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും വേദി നല്‍കുക എന്നതാണ് 'ഷോര്‍ട്ട്‌സ് ഓണ്‍ നിക്കോണ്‍' എന്ന മത്സരം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് നിക്കോണ്‍ ഇന്ത്യ എം.ഡി. സജ്ജന്‍ കുമാര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാനും www.capturewithnikon.in/shortsonnikon എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisment