Advertisment

കൊറോണ: നിതിൻ രൺജി പണിക്കരുടെ സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം നിർത്തിച്ചു

author-image
ഫിലിം ഡസ്ക്
New Update

ഇടുക്കി:  കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ചിത്രീകരണം നിർത്തിച്ചു. ഇന്ന് 10 മണിയോടെ വണ്ടൻമേട് ടൗണിലെ ചിത്രീകരണമാണ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടത്.

Advertisment

publive-image

പഞ്ചായത്തിലെ ആരോഗ്യ വിഭാഗം 'സ്റ്റോപ്പ് മെമ്മോ ' നൽകിയതിനെ തുടർന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ച് താരങ്ങളടക്കമുള്ളവർ മടങ്ങി. സുരേഷ് ഗോപി തന്റെ കാരവനിൽ 11 മണിയോടെ തിരിച്ചു പോന്നു.

കട്ടപ്പനയിലെയും പരിസരങ്ങളിലെയും ഷൂട്ടിംഗ് ഏതാണ്ട് തീരാറായതായിരുന്നു. ഇനി ഏതാനും ദിവസങ്ങളിൽ കാലടിയിലായിരുന്നു നടക്കേണ്ടത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം ആരവം എന്ന സിനിമയുടെ ഷൂട്ടിംഗും പാലായിൽ നിർത്തേണ്ടി വന്നിരുന്നു.

Advertisment