Advertisment

പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തീയതി നിശ്ചയിച്ചു. തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി

author-image
ഫിലിം ഡസ്ക്
Updated On
New Update

വതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദന്റെയും വിവാഹ തീയതി നിശ്ചയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് പേളി വ്യക്തമാക്കി.

Advertisment

publive-image

ഇത്രയും നാള്‍ പിന്തുണ നല്‍കിയ എല്ലാവരും ഇനിയുള്ള യാത്രയില്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ല്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

 

Advertisment