Advertisment

ലൂസിഫറില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് പ്രേക്ഷകര്‍ക്കായി പങ്കുവച്ച് പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ഈ മാസം 28 നാണ് ചിത്രം തിയെറ്ററുകളില്‍ എത്തുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

Advertisment

ചിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ലൂസിഫർ സിനിമ തുടങ്ങുന്ന ആദ്യദിനം, ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.

‘ഷൂട്ടിങിന്റെ ആദ്യ ദിവസം, ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്’–പൃഥ്വി കുറിച്ചു.

https://www.facebook.com/PrithvirajSukumaran/photos/a.130999383621801/2110970922291294/?type=3

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാരിയരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

Advertisment