Advertisment

ഇത്തരത്തിലുള്ള ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീതു നല്‍കേണ്ടത് സൂപ്പര്‍ഹീറോകള്‍ തന്നെ - തന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വച്ചുള്ള ട്രോളിന് മറുപടിയുമായി രഞ്ജിനി

author-image
ഫിലിം ഡസ്ക്
Updated On
New Update

ചിത്രം എന്ന സിനിമയിലെ തന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ട്രോളിന് ഫേസ്ബുക്കിലൂടെ കിടിലന്‍ മറുപടി നല്‍കി നടി രഞ്ജിനി.

Advertisment

publive-image

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ചിത്രം എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തേതില്‍ മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവും. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഇതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു.

publive-image

സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീതു നല്‍കേണ്ടത് സൂപ്പര്‍ഹീറോകള്‍ തന്നെയാണെന്നു രഞ്ജിനി പറയുന്നു. ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് എളുപ്പം കഴിയുമെന്നും ഇതേവര്‍ക്കും ഒരു പാഠമായിരിക്കട്ടെയെന്നും രഞ്ജിനി ഓര്‍മിപ്പിക്കുന്നു.

Advertisment