Advertisment

പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമായി 'ഒറ്റക്കൊരു കാമുകൻ'ന്റെ ടീസർ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:  'ഒറ്റക്കൊരു കാമുകൻ'ന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ കാണിക്കുന്നത്. ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Advertisment

ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ഷഹീൻ സിദ്ധിഖ്, ടോഷ് ക്രിസ്‌റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്‌ജയ്‌ പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അജിൻലാലും ജയൻ വന്നെരിയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്.കെ. സുധീഷും ശ്രീഷ് കുമാർ എസുമാണ്. ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്.

സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധര, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് അഗാപ്പെ മൂവി ഹൌസിന്റെ കൂടെ ഡാസ്‌ലിംഗ് മൂവീ ലാൻഡിന്റെ ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment