Advertisment

ജിദ്ദയിൽ മസ്തിഷ്കാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: ശാരീരിക അസ്വസ്ഥയ്ക്ക് ചികിത്സയിലായിരുന്ന മലയാളി യുവാവ് പിന്നീടുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം, പൂക്കോട്ടുര്‍ പരേതനായ കണ്ണന്‍തൊടി മുഹമ്മദ്, ആയിഷ ദമ്പതിമാരുടെ മകൻ ഫിറോസ് ബാബു (40) ആണ് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച മരിച്ചത്.

മസ്തിഷ്‌ക്കാഘാതത്തെ തുടർന്നുണ്ടായ വിഷമതകളോടെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാരീരിക വിഷമതകൾ ഉണ്ടായതിനെ തുടർന്ന് ഫിറോസ് ബാബു രണ്ടു ദിവസം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് ഫര്‍ഷിന്‍ (13), മുഹമ്മദ് ഫായിസ് (6), മുഹമ്മദ് ഫയാന്‍ (2). 14 വര്‍ഷങ്ങളായി പ്രവാസിയാണ് ഫിറോസ് ബാബു. വാഹന വർക് ഷോപ്പുകൾക്ക് ഓയിൽ വിതരണം ചെയ്യുന്ന ജോലിയിലായിരുന്നു.

Advertisment