എന്‍.ഡി.എയ്‌ക്കോ യു.പി.എയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ല ;  തെരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് മമത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് മമത ബാനര്‍ജി. എന്‍.ഡി.എയ്‌ക്കോ യു.പി.എയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നും ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി മാറുമെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടായ ഒരു നേതൃത്വമാകും ഭരണത്തില്‍ വരുകയെന്നും മമത പറഞ്ഞു.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ബീഹാര്‍, ആസം എന്നിവിടങ്ങളിലായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും നേതൃത്വത്തെ തിരഞ്ഞെടുക്കുകയെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമത ബാനര്‍ജി വ്യക്തമാക്കി.

×