Advertisment

മമ്മൂട്ടി ഇനി കുള്ളനുമാകും ; സംവിധാനം സോഹൻ സീനുലാൽ

author-image
ഫിലിം ഡസ്ക്
New Update

Advertisment

വേറിട്ട ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നു. കരിയറിലാദ്യമായി കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കാൻ ഒരുങ്ങുന്നത്. സോഹൻ സിനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഥാകൃത്തുകൂടിയായ പി വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 2019ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സ് എന്ന സിനിമ സോഹൻ സിനുലാല്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. പുത്തൻപണം എന്ന മമ്മൂട്ടി സിനിമയില്‍ പി വി ഷാജികുമാര്‍ സംഭാഷണം എഴുതിയിരുന്നു.

Advertisment