Advertisment

പശ്ചിമ ബംഗാളില്‍ RSS അധീനതയിലുള്ള 125 സ്കൂളുകള്‍ പൂട്ടാനുത്തരവ്, 493 സ്കൂളുകള്‍ നിരീക്ഷ ണത്തില്‍

New Update

publive-image

Advertisment

പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയാണ് അടുത്ത അദ്ധ്യനവര്‍ഷം മുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്.

ഈ സ്കൂളുകള്‍ NOC നേടിയിരുന്നില്ല എന്നതുകൂടാതെ സമൂഹത്തില്‍ അസഹിഷ്ണത ഉണ്ടാക്കുന്ന പഠന രീതിയാണ് പിന്തുടരുന്നതെന്ന ആരോപണവും വളരെക്കാലമായി ഉണ്ടായിരുന്നു.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ ഹിംസ മാനദണ്ഡമാക്കി നടത്തുന്ന വിദ്യാഭ്യാസം തങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നും അങ്ങനെയുള്ള സ്കൂളുകള്‍ തുടരാനനുവദിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നും ഇത് സര്‍ക്കാര്‍ നയമാണെന്നും വ്യക്തമാക്കുകയുണ്ടായി.

publive-image

രണ്ടാം ഘട്ടമായി 500 സ്കൂളുകളെ പ്പറ്റിയുള്ള പരാതികളില്‍ 493 സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ബംഗാള്‍ സര്‍ക്കാര്‍. ഇതാദ്യമായാണ് ഇത്രയും സ്കൂളുകള്‍ക്കെതിരെ ഒറ്റയടിക്ക് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

സര്‍ക്കാറിന്റെ ആരോപണം അപ്പാടേ നിഷേധിച്ച സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Advertisment