Advertisment

അന്യപുരുഷന്മാരുമായി ബന്ധം ആരോപിച്ച് പത്തൊന്‍പതുകാരിയായ മോഡലിനെ തല അടിച്ച് തകര്‍ത്ത് കൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നാഗ്പൂര്‍ : അന്യപുരുഷന്മാരുമായി ബന്ധം ആരോപിച്ച് പത്തൊന്‍പതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഖുശി പരിഹാര്‍ എന്ന മോഡലിനെ കാമുകനായ അഷ്‌റഫ് ഷെയ്ഖ് ശനിയാഴ്ച തല അടിച്ചു തകര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു.

Advertisment

publive-image

ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെയാണ് മുഖം വികൃതമായ നിലയില്‍ യുവതിയുടെ മൃതദേഹം പാന്ദുര്‍നനാഗ്പൂര്‍ ദേശീയപാതയില്‍ കിടക്കുന്നതായി നാഗ്പൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.

പ്രാദേശിക ഫാഷന്‍ ഷോകളില്‍ സ്ഥിരസാന്നിധ്യം ആയതിനാല്‍ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഖുശിയുടെ കാമുകനായ അഷ്‌റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Advertisment