Advertisment

 മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം ;  ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൂക്കുകൊണ്ട് ഷൂ തുടപ്പിച്ച് നക്കിച്ചു ;  യുവാവിനെ കാണാനില്ല 

New Update

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു.

Advertisment

publive-image

സംഭവശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 16 നായിരിന്നു സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കുന്നത്.മന്ദസോറിലാണ് സംഭവം.

കമല്‍ സിംഗ് എന്നാണ് യുവാവിന്റെ പേര്. കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ശേഷം മൂക്ക് കൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയും പൊലീസില്‍ പരാതി നല്‍കാന്‍ പോയിരുന്നെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഓംഖര്‍ സിംഗ് പറഞ്ഞു.

Advertisment