Advertisment

വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു: ഒരാള്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചണ്ഡിഗഡ്: പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.

Advertisment

publive-image

പെണ്‍കുട്ടി വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെപ്തംബറില്‍ ആയിരുന്നു ഇയാള്‍ നമ്പര്‍ അപ്ലോഡ് ചെയ്തത്. അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. ഇതില്‍ വാട്സ്ആപ്പില്‍ നിന്നുള്ള വീഡിയോ കോളുകളും ഓഡിയോ കോളുകളും ഉണ്ടായിരുന്നു.

സംഭവം തുടര്‍ന്നതോടെ മാനസ്സികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് പരീക്ഷ ശരിയായി എഴുതാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ പരിചയമുള്ളയാളാണ് നമ്പര്‍ നല്‍കിയതെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.

സെപ്തംബര്‍ 23 ന് ആണ് മൊബൈല്‍ നമ്പര്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സെപ്തംബര്‍ 25നാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് സൈബര്‍ പൊലീസിന് കൈമാറുകയും ചെയ്തു.

'' അറിയാത്ത ഏതോ വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് 50 ഓ 60 ഓ തവണയാണ് വീഡിയോ ഓഡിയോ കോളുകള്‍ ലഭിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് എന്‍റെ നമ്പര്‍ ഒരു പോണ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്'' - വിദ്യാര്‍ത്ഥിനി പറഞ്ഞു.

''മൂന്ന് പോണ്‍സൈറ്റുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ എടുത്തുമാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് വീഡിയോ ഓഡിയോ കോളുകള്‍ ചെയ്ത നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ആരെയും സംശയമില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. ഈ വിവരം പെണ്‍കുട്ടിയെ അറിയിച്ചു. അയാള്‍ക്കെതിരെ കേസെടുത്തു'' - സൈബര്‍ പൊലീസ് വ്യക്തമാക്കി.

Advertisment