Advertisment

ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ : ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.

വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നതെന്നു മുനവ്വറലി തങ്ങൾ പറഞ്ഞു.

Advertisment

publive-image

ഇക്കാര്യത്തിൽ നാട്ടിൽ മുസ്ലിം ലീഗും ഗൾഫ് നാടുകളിൽ കെഎംസിയും മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. നിർദ്ധനരെയും പ്രയാസപ്പെടുന്നവരെയും മത രാഷ്ട്ര ഭേദമന്യേ ചേർത്ത് പിടിക്കാൻ പുണ്യ റമദാൻ മാസത്തിൽ വിശ്വാസികൾക്കു കഴിയണമെന്നും തങ്ങൾ പറഞ്ഞു.

ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും നിറഞ്ഞു കവിഞ്ഞ ജന സഹസ്രങ്ങൾ ആണ് പരിപാടിയിലേക്ക് എത്തിച്ചേർന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. ബഹറിനിലെ മലയാളി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.

ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പർ യൂസഫ് ലോറി

സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അൽ റബീഹ് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി ഖിറാഅത് നിർവഹിച്ചു.

അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന്റെയും അലി വെൻചറിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം കൂട്ടിയുറപ്പിക്കുന്നവേദി കൂടിയായി.

publive-image

ഗ്രാൻഡ് ഇഫ്താർ പ്രോഗ്രാമിന് ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്‌റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ. പി. ഫൈസൽ, സലീം തളങ്കര, ടിപ്പ് ടോപ്പ് ഉസ്മാൻ സെക്രട്ടറിമാരായ ഒ കെ കാസിം, കെ. കെ. സി. മുനീർ, അസ്‌ലം വടകര, എം. എ. റഹ്മാൻ, ശരീഫ് വില്യപ്പള്ളി,നിസാർ ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും അടുക്കും ചിട്ടയുമാർന്ന പ്രവർത്തനങ്ങളിലൂടെ ഇഫ്താർ സംഗമത്തെ മികവുറ്റതാക്കി.

കെ എം സി സി വനിതാ വിങ്ങ് വിഭാഗം പ്രസിഡന്റ് ഡോ: നസീഹ ഇസ്മയിൽ ജനറൽ സെക്രട്ടറി ആസഫ മുനീർ എന്നിവരുൾപ്പെടെയുള്ള വനിതാ വിങ്ങ് നേതാക്കളും പ്രവർത്തകരും വളണ്ടിയർ പ്രവർത്തനത്തിൽ പങ്കാളികളായി.

കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു

Advertisment