മനാമ: മനാമയിൽ സ്വർണപ്പണി ചെയ്തിരുന്ന മലപ്പുറം സ്വദേശി പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) നിര്യാതനായി. രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. 36 വർഷമായി പ്രവാസിയാണ്. ഭാര്യ: ലത. മക്കൾ: ശ്രീരാജ്, ശ്രുതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്റെയും വിശ്വകലാ സാംസ്കാരികവേദിയുടെയും നേതൃത്വത്തിൽ നടക്കുന്നു.