Advertisment

ആ​ളു​ക​ള്‍ കൊ​റോ​ണ ഭീ​തി​യി​ലാ​ഴ്ന്നി​രി​ക്കു​ന്ന സ​മ​യ​ത്തും രാ​ഷ്ട്രീ​യം കു​ത്തി നി​റ​യ്ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​വ​ണ​ത വേ​ദ​നാ​ജ​ന​ക​മാ​ണെന്ന് ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ല്‍ മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ത്തു​ന്ന​തി​ല്‍ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു സി​സോ​ദി​യ കു​റ്റ​പ്പെ​ടു​ത്തി.

Advertisment

publive-image

ആ​ളു​ക​ള്‍ കൊ​റോ​ണ ഭീ​തി​യി​ലാ​ഴ്ന്നി​രി​ക്കു​ന്ന സ​മ​യ​ത്തും രാ​ഷ്ട്രീ​യം കു​ത്തി നി​റ​യ്ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​വ​ണ​ത വേ​ദ​നാ​ജ​ന​ക​മാ​ണ്. ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ വെ​ള്ള​വും വൈ​ദ്യു​തി​യും വി​ച്ഛേ​ദി​ച്ച​തു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഡ​ല്‍​ഹി വി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

മ​ഹാ​മാ​രി​ക്കെ​തി​രെ സം​സ്ഥാ​ന​ങ്ങ​ളും സ​ര്‍​ക്കാ​രു​ക​ളും ഒ​രു​മി​ച്ച്‌ നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നതെന്ന് സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു.

ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ ആ​ളു​ക​ളെ​ല്ലാം ഈ ​ന​ഗ​ര​ത്തി​ല്‍ മാ​ത്ര​മു​ള്ള​വ​ര​ല്ലെ​ന്നും രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഈ ​സം​ഘ​ത്തി​ലു​ണ്ടെ​ന്നും സി​സോ​ദി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് ആ​യി​ര​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സി​സോ​ദി​യ​യു​ടെ പ്ര​തി​ക​ര​ണം.

ഡ​ല്‍​ഹി-​യു.​പി അ​തി​ര്‍​ത്തി​യാ​യ ഗാ​സി​പ്പു​ര്‍, വ​സീ​ര്‍​പു​ര്‍, ഹ​രി​യാ​ണ അ​തി​ര്‍​ത്തി​യാ​യ ഗു​ഡ്ഗാ​വ്, ബ​ദ​ര്‍​പു​ര്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ആ​യി​ര​ങ്ങ​ള്‍ തമ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

maneesh sisothiy
Advertisment