Advertisment

ബിജെപിയുടെ പതിനൊന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി...വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം....പിലിബിത്തില്‍ ബിജെപി സീറ്റില്‍ വരുണ്‍ ഗാന്ധി മല്‍സരിക്കും...മേനക ഗാന്ധി സുല്‍ത്താന്‍പുരിലും സ്ഥാനാര്‍ഥിയാകും... മുരളി മനോഹര്‍ ജോഷിക്ക് സീറ്റില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. പിലിബിത്തില്‍ ബിജെപി സീറ്റില്‍ തന്നെ വരുണ്‍ ഗാന്ധി മല്‍സരിക്കും. മേനക ഗാന്ധി സുല്‍ത്താന്‍പുരിലും സ്ഥാനാര്‍ഥിയാകും.

ഇന്ന് ബിജെപിയില്‍ ചേര്‍ന്ന നടി ജയപ്രദ റാംപുരില്‍ നിന്നും ജനവിധി തേടും. സമാജ്‌വാദിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ജയപ്രദ പാര്‍ട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും രണ്ടുതവണ രാംപുരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച്‌ വിജയിക്കുകയും ചെയ്തു.

ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം വിവാദത്തിന് വഴിവെക്കുകയും എസ്.പിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.

Advertisment