Advertisment

വോട്ടഭ്യര്‍ഥിച്ച് പഴയ പ്രവര്‍ത്തകനെ വിളിച്ച മാണി സി കാപ്പന്‍റെ ഓഫീസിന് പറ്റിയ അബദ്ധം ! പ്രചരണത്തിനിടെ സ്ഥാനാര്‍ഥികള്‍ക്ക് പറ്റുന്ന അമളികള്‍ ഇങ്ങനെയും !

New Update

publive-image

Advertisment

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രസകരമായ സംഭവങ്ങള്‍ പുറത്തുവരിക ധാരാളമാണ്. സ്ഥാനാര്‍ഥികള്‍ ചമ്മി പോകുന്നത്, അമളി പിണയുന്നത്, ആശ്ചര്യപ്പെടുന്നത്… അങ്ങനെ തുടങ്ങി അബദ്ധത്തില്‍ ചാടുന്നതുവരെ ധാരാളം സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും.

അങ്ങനെയൊന്ന് പാലായില്‍ മാണി സി കാപ്പനും സംഭവിച്ചു. ലോക്ക്ഡൗണ്‍ തുടങ്ങും മുമ്പ് വ്യക്തിപരമായ ഒരാവശ്യം സംബന്ധിച്ച് സ്ഥലം എംഎല്‍എയ്ക്ക് നല്‍കിയ പരാതിക്ക് ഒരു മറുപടി പോലും നല്‍കാതെ അപേക്ഷയിലെ ഫോണ്‍ നമ്പര്‍ നോക്കി വോട്ട് അഭ്യര്‍ഥിച്ച് അപേക്ഷകനെ വിളിച്ചപ്പോഴായിരുന്നു പൊല്ലാപ്പ് മനസിലായത്. വിളിച്ചത് എംഎല്‍എ അല്ല. അത്രയും നന്നായി. എംഎല്‍എ ഓഫീസില്‍ നിന്നും എന്നുപറഞ്ഞ് ഒരു വനിതാ ജീവനക്കാരിയുടെ വകയായിരുന്നു ഫോണ്‍കോള്‍. നമ്പര്‍ സംഘടിപ്പിച്ചത് വിവിധ ആവശ്യങ്ങള്‍ക്കായി എംഎല്‍എ ഓഫീസില്‍ നല്‍കിയ അപേക്ഷകളില്‍ നിന്നായിരുന്നു.

കാര്യം നടത്തിക്കൊടുക്കാതെ അപേക്ഷകളിലെ നമ്പര്‍ തപ്പിയെടുത്ത് എംഎല്‍എ ഓഫീസില്‍ നിന്നും വിളിവരുന്നുണ്ടെന്ന് നാട്ടില്‍ സംസാരമുണ്ടായിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന് കോള്‍ കിട്ടിയത്. വളരെ മാന്യമായിതന്നെ അദ്ദേഹം വിളിച്ച ആളോട് വോട്ട് ചെയ്യില്ലെന്ന കാര്യവും അതിന്‍റെ കാരണവും പറഞ്ഞ് ഇക്കാര്യങ്ങള്‍ എംഎല്‍എയെ അറിയിക്കണമെന്നും പറഞ്ഞു. ടിയാന്‍റെ മറുപടിയും വിളിച്ചയാളുടെ ചമ്മലും ശബ്ദ രേഖയില്‍ നിന്നും വ്യക്തമാണ്.

 

mani c kappan
Advertisment