Advertisment

മാണിയൂർ ഉസ്താദിന് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും, ഉത്തര മലബാറിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ കലാലയമായ തൃക്കരിപ്പൂർ മുനവ്വിർ എഡ്യുക്കേഷണൽ കോപ്ലക്സ് പ്രിൻസിപ്പാളുമായ മാണിയൂർ അഹമ്മദ് മൗലവിക്ക് മുനവ്വിർ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി സ്വീകരണം നൽകി.

Advertisment

publive-image

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ പ്രസിഡന്റ് കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. മുനവ്വിർ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി ചെയർമാൻ പി.പി. ഇബ്രാഹിം മാണിയൂർ ഉസ്താദിനും, പ്രസിഡന്റ് കെ. ബഷീർ അബ്ദുല്ല ഫൈസിക്കും ഷാൾ അണിയിച്ചു സ്വീകരിച്ചു.

അബ്ദുള്ള ഫൈസി റബ്ബാനി മാണിയൂർ പ്രഭാഷണം നടത്തി. എൻ.എ. മുനീർ, ഇഖ്ബാൽ മാവിലാടം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹാഫിള് അബ്ദുൾ ഹഖീം മൗലവി, മുനവ്വിർ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഏ.ജി. അബ്ദുള്ള ഭാരവാഹികളായ സംസം റഷീദ്, മുഹമ്മദ് കുഞ്ഞി വി.പി.എം., സി.കെ. ഷബീർ, നൗഷാദ് ടി., മഹറൂഫ് എം. എക്സിക്യു്ട്ടീവ് അംഗങ്ങളായ സി.സുലൈമാൻ, അഷ്‌റഫ് തൃക്കരിപ്പൂർ, ഇഖ്ബാൽ എം.ടി.പി., മുഹമ്മദ് കുഞ്ഞി ടി.വി., ഷംസുദ്ദീൻ.പി.പി., ഫിറോസ്.യു.പി., മുനീർ.എ.സി., ശരീഫ്.എം. തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്‌ സ്വാഗതവും, ട്രഷറർ മുഹമ്മദ് നബീൽ.എം. നന്ദിയും പറഞ്ഞു.

maniyoor
Advertisment