Advertisment

മഞ്ജു വാര്യര്‍ സാരി ഉടുത്ത് വരുമ്പോള്‍ നല്ല ഭംഗിയുണ്ടാകുമെന്ന് സമീറ സനീഷ്

author-image
ഫിലിം ഡസ്ക്
New Update

സൂപ്പര്‍ താരങ്ങള്‍ക്ക് കിടിലന്‍ കോസ്റ്റിയൂം നല്‍കി പ്രശസ്തിയിലേക്ക് എത്തിയ കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വരെ സമീറയുടെ കോസ്റ്റിയുമില്‍ തിളങ്ങിയിട്ടുണ്ട്. തന്റെ കരിയറിനെ കുറിച്ചും പ്രമുഖ താരങ്ങള്‍ക്ക് സിനിമയിലേക്കുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് സമീറയിപ്പോള്‍.

Advertisment

publive-image

'ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് കോസ്റ്റിയൂംസ് നല്‍കിയാല്‍ നമ്മള്‍ വിചാരിക്കുന്നതിന് അപ്പുറം അവരത് നന്നായി അണിയാറുണ്ട്. മഞ്ജു വാര്യരുടെ കാര്യം പറയുകയാണെങ്കില്‍ പ്രത്യേകിച്ച്‌ സാരിയൊക്കെ ഉടുത്തുള്ള കഥാപാത്രങ്ങളില്‍ സാരി അത്ര വലിയ സംഭവമൊന്നുമല്ലെങ്കില്‍ പോലും അവര്‍ ഉടുത്ത് വരുമ്പോള്‍ നല്ല ഭംഗിയുണ്ടാകും. ഹൗ ഓള്‍ഡ് ആര്‍ യു വിലെ മഞ്ജു വാര്യരുടെ സാരിയാണ് ഏറ്റവും വേഗം തയ്യാറാക്കി കൂടുതല്‍ പേരും സ്വീകരിച്ച വര്‍ക്ക്.

സാധാരണ കോട്ടന്‍ സാരികളാണ് അതൊക്കെ. മഞ്ജു വാര്യരുടെ തിരിച്ച്‌ വരവ് എന്നതായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതിന് വേണ്ടി കോസ്റ്റിയൂം ചെയ്യുമ്പോള്‍ എനിക്കിഷ്ടപ്പെട്ട കുറേ സാരികളും ഉപയോഗിച്ചിരുന്നു. പക്ഷേ അതൊക്കെ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് അന്ന് ഓര്‍ത്തിരുന്നില്ല. കാരണം ചില ചിത്രങ്ങള്‍ ചെയ്യുമ്ബോള്‍ അതിലെ കോസ്റ്റിയൂംസ് ഹിറ്റ് ആകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും.

പക്ഷേ ചിലപ്പോള്‍ അതത്ര ശ്രദ്ധിക്കപ്പെടണമെന്നില്ല. തീരെ പ്രതീക്ഷിക്കാതെ ഹൗ ഓള്‍ഡ് ആര്‍ യു സാരികള്‍ ഹിറ്റ് ആയപ്പോള്‍ സന്തോഷം തോന്നി. ആ ചിത്രത്തിന് ശേഷം പര്‍ച്ചേസിങ്ങിനൊക്കെ പോകുമ്ബോള്‍ ഹൗ ഓള്‍ഡ് ആര്‍ യു സാരികള്‍ നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുന്നത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്.

manju5
Advertisment