Advertisment

ബിഗ് ബോസ് ഷോയ്ക്ക് ഇടയില്‍ വിവാഹ മോചനമെന്ന വ്യാജ വാര്‍ത്ത; നടിക്ക് പിന്തുണയുമായി ഭര്‍ത്താവ് തന്നെ സോഷ്യല്‍ മീഡിയയില്‍; രജത്തിനെ കുഷ്ഠരോഗിയെന്ന് വിളിച്ച ഭാര്യയ്ക്ക് വേണ്ടി സുനിച്ചന്‍റെ മാപ്പ് അപേക്ഷ

author-image
ഫിലിം ഡസ്ക്
New Update

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളം. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ടെന്നും അതില്‍ സത്യം ഇല്ലെന്നും സുനിച്ചന്‍ പറയുന്നു.

മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെയാണ് സുനില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്.

Advertisment

publive-image

മാറിമായതിലൂടെ മലയാളികളുടെ മനസ്സില്‍ കയറിയ താരമാണ് മഞ്ജു പത്രോസ് തുടര്‍ന്ന് സിനിമയിലും അവസരം ലഭിച്ചു. ബിഗ് ബോസ് രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഒരു മത്സരാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മഞ്ജുവിന്‍റെ ഭര്‍ത്താവ് സുനിച്ചന്‍.

ഫേസ്ബുക് പോസ്റ്റ്:

'നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷമായി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉള്‍പ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ചാനലില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു.

ഞാന്‍ അത് ചാനലില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്‍കിയിട്ടാണ് അവള്‍ റിയാലിറ്റി ഷോയില്‍ പോയത്.

ഞങ്ങള്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം.'

manjupathrose divorce
Advertisment