Advertisment

ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു ; അഞ്ചരവര്‍ഷമായി നിങ്ങള്‍ അധികാരത്തിലിരിക്കുന്നു, പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ഇത്രയും സമയം ധാരാളമായിരുന്നു; അതുകൊണ്ട് കുറ്റങ്ങള്‍ മുഴുവന്‍ യു.പി.എ.യുടെ തലയില്‍ ചുമത്തുന്നതില്‍ അര്‍ഥമില്ല ; എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പഴയ സര്‍ക്കാരാണെന്ന് പറഞ്ഞു കൊണ്ടിരിക്കാതെ അവ പരിഹരിക്കാൻ ശ്രമിക്കണമെന്ന് മന്‍മോഹന്‍സിങ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: എല്ലാ പ്രശ്നങ്ങള്‍ക്കുംകാരണം പഴയ സര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു.

Advertisment

publive-image

ചില പിഴവുകളുണ്ട്. അഞ്ചരവര്‍ഷമായി നിങ്ങള്‍ അധികാരത്തിലിരിക്കുന്നു. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ഇത്രയുംസമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങള്‍ മുഴുവന്‍ യു.പി.എ.യുടെ തലയില്‍ ചുമത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Image result for manmohan-singh-on-bjp

സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം എന്താണ് യഥാര്‍ഥപ്രശ്നങ്ങളെന്നും അതിന് കാരണങ്ങളെന്തെന്നും കണ്ടെത്തണം. ഇതു കണ്ടെത്തി അംഗീകരിക്കാതെ പരിഹാരമുണ്ടാക്കാനാകില്ലെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.

Image result for manmohan-singh-on-bjp

നഗരമേഖലയില്‍ മൂന്നിലൊരാള്‍ക്ക് ജോലിയില്ല. യുവാക്കള്‍ക്ക് വരുമാനംകുറഞ്ഞ ജോലികളാണ് കൂടുതലും ലഭിക്കുന്നത്. സമ്ബദ്‌വ്യവസ്ഥ വികസിക്കാതെ മറ്റു പോംവഴികളില്ല. കേന്ദ്രസര്‍ക്കാര്‍ മികച്ചനയങ്ങളും പദ്ധതികളും കൊണ്ടുവരണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Related image

Advertisment