Advertisment

സാമൂഹിക പരിവർത്തനം അധ്യാപകരിലൂടെ' കെ പി എസ് ടി എ. മണ്ണാർക്കാട് ഉപജില്ല ഘടകം ഓൺലൈൻഫോട്ടോ ഡയറക്ടറി പുറത്തിറക്കി

New Update

മണ്ണാർക്കാട്: വിദ്യാർഥികളുടെ അവസരങ്ങളും അഭിരുചികളും മനസ്സിലാക്കി വേണം പുതിയ കാലത്തെ അധ്യാപന രീതികൾ. സാങ്കേതിക വിദ്യ പിടിമുറുക്കിയ ഇന്നത്തെ ആശയവിനിമയ ലോകത്ത് ഭാവിതലമുറക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തമാണെന്ന് വി.കെ.

ശ്രീകണ്ഠൻ എം.പി.

Advertisment

publive-image

കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് ഉപജില്ല ഘടകം പുറത്തിറക്കിയ ഫോട്ടോ ഡയറക്ടറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ അധ്യാപക സംഘടനയാണ് കെ പി എസ് ടി എ.

അധ്യാപനത്തിൽ പുതിയ വൈദഗ്ധ്യങ്ങൾ നേടുന്നതിലൂടെ മാത്രമേ അധ്യാപനം മികച്ചതാക്കാൻ കഴിയൂ.

publive-image

സമൂഹത്തിന് ഗുണകരമായരീതിയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കംകൂട്ടലാണ് അധ്യാപക ലക്ഷ്യമെന്നും മണ്ണാർക്കാട് ഉപജില്ല ഘടകത്തിന്റെ ഈ തുടക്കം മറ്റു അധ്യാപക സംഘങ്ങൾക്ക് മാതൃകാപരമെന്നുംഅദ്ദേഹം പറഞ്ഞു. ബ്രാഞ്ച് തലം മുതൽ ഉപ ജില്ലാ സംസ്ഥാന ദേശീയ അന്തർ ദേശീയ ഭാരവാഹികൾ വരെ ഉൾപ്പെടുന്ന വിവരണമാണ് ഓൺലൈൻ ഫോട്ടോ ഡയറക്ടറി.

കെ പി എസ് ടി എ ഉപജില്ലാ പ്രസിഡന്റ് നൗഷാദ് ബാബു, സെക്രട്ടറി സജീവ് ജോർജ്,ട്രഷറർ ബഷീർ യു.കെ, റവന്യൂ ജില്ലാ സെക്രട്ടറി എം.വിജയരാഘവൻ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആർ. ജയമോഹൻ, ഉപ ജില്ലാ ജോയിന്റ് സെക്രട്ടറി നൗഫൽ താളിയിൽ, തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

mannarkadu
Advertisment