Advertisment

മണ്ണാർക്കാട്ട് ഇത്തവണ സ്മാർട്ട് കലോത്സവം:ബ്ലോഗും മൊബൈൽ ആപ്പും തയ്യാറായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: നവംബർ 2,5,6,7 തീയ്യതികളിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കന്‍ററി സ്കൂളിൽ നടക്കുന്ന മണ്ണാർക്കാട് ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവ തുടിപ്പുകള്‍ അതിവേഗം വിരല്‍ത്തുമ്പിലെത്തിക്കുന്നതിനായി ബ്ലോഗും മൊബൈൽ ആപ്ലിക്കേഷനും തയ്യാറായി.കലോത്സവത്തിന്‍റെ സമ്പൂർണ വിവരങ്ങൾ http://mkdsubdtkalolsavam.blogspot.com എന്ന ബ്ലോഗിലും Mannarkkad Kalolsavam മൊബൈൽ ആപ്പിലും ലഭ്യമാകും.

Advertisment

publive-image

വേദികളുടെ വിശദാംശങ്ങള്‍, കലോത്സവ സമയക്രമം,കലോത്സവ മാന്വൽ, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍,കലോല്‍സവ ചിത്രങ്ങള്‍ തുടങ്ങിയവക്കു പുറമേ മത്സര ഫലങ്ങളും സ്‌കൂള്‍ തലത്തിലുള്ള പോയിന്റ് നിലവാരവും തല്‍സമയം ബ്ലോഗില്‍ ലഭ്യമാകുമെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കലോത്സവത്തിനുണ്ട്.കലോത്സവ ബ്ലോഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിലും മൊബൈൽ ആപ്പ് വൈസ് പ്രസിഡണ്ട് കെ.എൻ.സുശീലയും പ്രകാശനം ചെയ്തു.

തിരുവഴാംകുന്ന് സി.പി.എ.യു.പി സ്കൂൾ അധ്യാപകൻ ഹാരിസ് കോലോതൊടിയാണ് ബ്ലോഗും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയത്.ഗൂഗിള്‍ പ്ലേസ്റ്റോർ മുഖേനയും ക്യു ആർ കോഡ് സ്കാൻ ചെയ്തും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.മത്സരാര്‍ഥികള്‍ക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കലാസ്വാദകര്‍ക്കും ഏറെ ഉപകാരപ്രദമാണ് ബ്ലോഗും ആപ്ലിക്കേഷനും.

കലോല്‍സവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടീസര്‍ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വ്വഹിച്ചു.യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി.അനിൽകുമാർ അധ്യക്ഷനായി.

ജനപ്രതിനിധികളായ ഇ.രജനി,ബിന്ദു കളപ്പാറ,ഒ.ഫിറോസ്,പി.പി.വിലാസിനി,എച്ച്.എം ഫോറം കൺവീനർ കെ. വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി.ജയശ്രീ,കൺവീനർ എ.രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി, ഡോ.കല്ലടി അബ്ദു, കരീം പടുകുണ്ടിൽ, ഹമീദ് കൊമ്പത്ത്, വി.സുകുമാരൻ,റഷീദ് ചതുരാല, എസ്.ആർ.ഹബീബുള്ള, പി.എം.മധു, എൻ.എസ്.നൗഷാദ്, പി.വിജയൻ,കെ.നൗഫൽ,എം.കരീം,വി.കെ.റസാഖ്,എം.പി.സാദിഖ്,ഒ.മുഹമ്മദ് അൻവർ, ജാസ്മിൻ കബീർ, പി.ജി.സന്തോഷ് കുമാർ,ടോംസ് വർഗീസ്,സിദ്ദീഖ് പാറോക്കോട്, പി.കെ.അബ്ബാസ്, ടി.പി.അബ്ദുൽ സലീം,കെ.എം. മുസ്തഫ,സി.പി.വിജയൻ,പി.മനോജ്, കെ.മൊയ്തുട്ടി പ്രസംഗിച്ചു.

Advertisment