കുവൈറ്റിലെ അവന്യൂസ് മാളില്‍ സംഘട്ടനം ; നിരവധി പേര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ് : കുവൈറ്റിലെ അവന്യൂസ് മാളില്‍ സംഘട്ടനത്തിലേര്‍പ്പെട്ട നിരവധി പേരെ പിടികൂടി . ഒരു സംഘം കൗമാരക്കാരുടെ സംഘട്ടനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ തന്നെ സമയം പാഴാക്കാതെ പൊലീസ് സംഘം സ്ഥലത്തെത്തി സംഘട്ടനത്തിലേര്‍പ്പെട്ട കൗമാരക്കാരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായലരെ അന്ദലൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.മാതാപിതാക്കള്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് നിരവധി പേരെ വിട്ടയച്ചു.

×