Advertisment

സഞ്ജു തന്‍റെ ഭര്‍ത്താവും മക്കളുടെ അച്ഛനും മാത്രമല്ല, കുടുബത്തിന്‍റെ ഹൃദയവും ആത്മാവുമാണ്.... കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന് മാന്യത

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്‍റെ രോഗത്തെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്ത്. മുംബയിലെ കോകിലബെന്‍ ആശുപത്രിയില്‍ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടര്‍ യാത്രാപദ്ധതികള്‍ തീരുമാനിക്കൂ എന്നും മാന്യത പ്രസ്‌താവനയില്‍ അറിയിച്ചു.

Advertisment

publive-image

ഈ കഠിനമായ പോരാട്ടത്തില്‍ തന്റെ ഭര്‍ത്താവ് തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മാന്യത ആരാധകര്‍ സഞ്ജയ് ദത്തിനോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയാനും മറന്നില്ല.

സഞ്ജു തന്റെ ഭര്‍ത്താവും മക്കളുടെ അച്ഛനും മാത്രമല്ല. കുടുബത്തിന്റെ ഹൃദയവും ആത്മാവുമാണ്. കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങള്‍. ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനകളും കൂടെയുണ്ടെങ്കില്‍ നമുക്ക് ഒന്നിച്ച്‌ ഈ പോരാട്ടത്തെ അതിജീവിക്കാനും വിജയിക്കാനും സാധിക്കുമെന്നും മാന്യത പ്രസ്‌താവനയില്‍ ആരാധകരോടായി പറഞ്ഞു.

ആരോഗ്യകാരണങ്ങളാല്‍ താന്‍ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് നേരത്തെ സഞ്‍ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസകളും കാരണം താന്‍ എത്രയും പെട്ടെന്ന് മടങ്ങിവരുമെന്നുമായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

manyatha statement
Advertisment