Advertisment

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് സ്വയരക്ഷാര്‍ത്ഥം വെടിവെച്ചു

New Update

തിരുവനന്തപുരം : മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് സ്വയം രക്ഷാര്‍ത്ഥമാണ് തിരികെ വെടിവെച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വണത്തിന് മാവോയിസ്റ്റുകള്‍ തടസ്സം വരുത്തി.

Advertisment

publive-image

പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിച്ച് വരുന്നു. മജിസ്‌ട്രേറ്റ് അന്വേഷണവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് അറസ്റ്റിലായ രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് യുഎപിഎ സമിതിയുടെ പരിശോധക്ക് വിധേയമായിട്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. അപ്രായോഗികമായ പ്രത്യശാസ്ത്ര നിലപാടാണ് അവരുടേതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Advertisment