Advertisment

ഛത്തീസ്ഗഡിലെ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ട സംഭവം: ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു

New Update

ദന്തേവാഡ: ബി.ജെ.പി എം.എല്‍.എ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. എം.എല്‍.എ ഭീമ മണ്ഡാവിയാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

ഛത്തീസ്ഗഡിലെ ദന്തോവാഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. എം.എല്‍.എയും ഒപ്പമുണ്ടായിരുന്ന നാല് പേരും കൊല്ലപ്പെട്ടിരുന്നു.

ദന്തേവാഡയില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്.

എം.എല്‍.എയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment